രാവിലെ
പ്രഭാതഭക്ഷണം കഴിക്കുമ്പോഴാണ് ഏതിരേ ഇരുന്ന പ്രിയസുഹൃത്ത് മനസ് തുറന്നത്
യു ഡി എഫ്
അനുകൂലിയായ അദ്ദേഹം പറഞ്ഞു
"സര്‍ , രണ്ടു സര്‍ക്കാരിന്റെയും
സമീപനം വളരെ വ്യക്തമായി ഫീല്‍ ചെയ്യുന്നു. കൃത്യമായ പരിപാടിയാണ് എല്‍ ഡി എഫ് മുന്നോട്ട്
വെക്കുന്നത്.പൊതുവിദ്യാലയങ്ങള്‍ക്ക്
ബജറ്റില്‍ ഫണ്ട് വേണ്ടത്ര വകയിരുത്തി പ്രവര്‍ത്തനാസൂത്രണം നടത്തുന്നു. പ്രായോഗികമായ പരിപാടികള്‍ അവതരിപ്പിക്കുന്നു. മന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധിച്ചോ.മാറ്റം തീര്‍ച്ചയായും സംഭവിക്കും"
അതെ ആ
ശില്പശാലയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഇതേ പോലെ ഏറെ പറയാനുണ്ടായിരുന്നു
മന്ത്രിമാരുടെ
നിശ്ചയാര്ഢ്യത്തെക്കുറിച്ച്, ഹൈടെക് വിദ്യാലയസങ്കല്പത്തെക്കുറിച്ച്, മികവിന്റെ കേന്ദ്രം എന്നതിന്റെ വ്യത്യസ്തമാനങ്ങളെക്കുറിച്ച്, നിലവാരത്തെക്കുറിച്ച്,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെക്കുറിച്ച്, ട്രൈ ഔട്ട് രീതിയില്‍ പ്രവര്‍ത്തനങ്ങള്‍
ആവിഷ്കരിക്കുന്നതിനെക്കുറിച്ച്....
ഓരോ മാസവും
നടക്കേണ്ട ഓരോ തലത്തിലും നടത്തേണ്ടതും ഏറ്റെടുക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
അനവധിയാണെന്ന് ബോധ്യപ്പെടും വിധം രണ്ടു മന്ത്രിമാരും വളരെ കൃത്യതയോടെയാണ്
സംസാരിച്ചത്.
പൊതുവിദ്യാഭ്യാസ
സെക്രട്ടറി ആദിമുതല്‍ അവസാനം വരെ പരിപാടികള്‍ ഫെസിലിറ്റേറ്റ് ചെയ്തു. ഗ്രൂപ്പു ചര്‍ച്ചകള്‍ നിയന്ത്രിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹയര്‍സെക്കണ്ടറി
ഡയറക്ടറും സെഷനുകള്‍ ക്രോഡീകരിച്ചു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍
ഗ്രൂപ്പ് ലീഡര്‍മാരായി. സാധാരണ മേല്‍നോട്ടം
വഹിക്കുന്ന രീതിയില്‍ നിന്നും ആശയോല്പാദനത്തിലെ സജീവ നേതൃത്വമായി അവര്‍
മാറുകയായിരുന്നു.
കോഴിക്കോട്ട്
നടക്കാവ് സ്കൂളിലെ ആശയരൂപീകരണ ശില്പശാല ചരിത്രമുഹൂര്‍ത്തമാണ്.
അധികാരത്തിലേറി
അക്കാദമിക വര്‍ഷത്തിന്റെ ഒന്നാം ടേം പൂര്‍ത്തിയാകും മുമ്പേ ഇരുനൂറ്റിയമ്പത്
കോടിയുടെ വിദ്യാലയവികസനപദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തിറങ്ങുന്നു
മികവുയര്‍ത്തി
അണ്‍ എയ്ഡഡി വിദ്യാലയങ്ങളെ പൂട്ടിക്കും എന്ന പ്രഖ്യാപനത്തോടെ. ഈ ശില്പശാലയില്‍ പങ്കെടുക്കാനായത് വലിയൊരു
കാര്യം തന്നെയാണ്.
ആലപ്പുഴ
നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ഞാന്‍ ശില്പശാലയില്‍ പങ്കെടുത്തത്. അടുത്ത ഞായറാഴ്ച ആലപ്പുഴയില്‍ ആലോചനായോഗം
തീരുമാനിച്ചു. ഡി ഡി ഇ
ആടക്കമുളള ഉദ്യോഗസ്ഥരാണ് അവധിദിനക്കൂടിച്ചേരലിനു മുന്‍കൈ എടുത്തത് (ധനമമന്ത്രിയല്ല). മാറ്റത്തിനായുളള ആവേശം കെടാതെ സൂക്ഷിക്കാനുളള
നീക്കങ്ങളാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. പത്തുമണി മുതല്‍ അഞ്ചുവരെയെന്നുളള
സമയച്ചട്ടത്തിനപ്പുറത്തേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാവരും ഇറങ്ങുകയാണ്. സ്വമനസാലെ.ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ, ചിരിത്രപരമായ ദൗത്യം ഏറ്റെടുക്കാന്‍.
എന്താണ് നാം ( പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവര്‍)ചെയ്യേണ്ടത്?
1.
എന്താണ് വിദ്യാലയ മികവ് എന്നു നിശ്ചയിക്കണം.
2.
സ്കൂളിനെക്കുറിച്ചുളള പുതിയസങ്കല്പങ്ങള്‍ രൂപപ്പെടുത്തണം
3.
അധ്യാപനമികവിനെ അതിന്റെ സൂക്ഷ്മതലത്തില്‍ വിഭാവനം ചെയ്യണം
4.
സമൂഹത്തിന്റെ പങ്കാളിത്തം, ഉത്തരവാദിത്വം, വിശ്വാസ്യത ,നേതൃത്വം
എന്നിവ ഉറപ്പാക്കാനുളള വേറിട്ട ചിന്തകള്‍ ഉണ്ടാകണം.
പെരിന്തല്‍മണ്ണ
നഗരസഭയുടെ വിദ്യാഭ്യാസ വികസനശില്പശാലയില്‍ രൂപീകരിക്കപ്പെട്ട സമീപനം ഇവിടെ
പങ്കിടുന്നത് പ്രസക്തമാകുമെന്നു കരുതുന്നു
വികസനപദ്ധതി
തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ടവ
1.
മാതൃക സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കണം (പൊതുവിദ്യാഭ്യാസ
രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും മികവുയര്‍ത്തുന്നതിനും സഹായകമയതും
മാതൃകയാക്കാന്‍ കഴിയും വിധം ശക്തവും നൂതനവുമായ പ്രവര്‍ത്തനങ്ങളാണ് ആലോചിക്കേണ്ടത്.എല്ലാ കാര്യത്തിലും ഒരു പടി മുന്നില്‍ എന്ന
സമീപനം സ്വീകരിക്കണം )
2.
എല്ലാ കുട്ടികളുടെയും പഠനത്തെയും കഴിവിനെയും മെച്ചപ്പെടുത്തുമെന്നുഉറപ്പുളളതാകണം. ( ഏതു പ്രവര്‍ത്തനം ആലോചിച്ചാലും അതില്‍
വിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും കൃത്യമായ അവസരവും പങ്കിളിത്തവും നേട്ടവും
ലഭിക്കും വിധമായിരിക്കണം. ആ നേട്ടം
ബോധ്യപ്പെടാവുന്നതാകണം. സാമൂഹികനീതിയുടെയും
തുല്യപരിഗണനയുടെയും ഉയര്‍ന്ന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കണം)
3.
പൊതുസമൂഹത്തിന് പൊതുവിദ്യാലയത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കാന്‍
വഴിയൊരുക്കുന്നതാകണം. ( ഈ വിദ്യാലയത്തെ വിശ്വസിക്കാം. കുട്ടികളുടെ വികാസനത്തിന്റെ ഓരോ മേഖലയിലും സൂക്ഷ്മവും സവിശേഷവുമായി ഇടപെടുന്ന
വിദ്യാലയമാണ് എന്നു സമൂഹത്തിനു തെളിവുകളുടെ അടിസ്ഥാനത്തില്‍
ബോധ്പ്പെടാനാകുന്നതാകണം നമ്മുടെ പദ്ധതികള്‍. മറ്റേതു ധാരയിലെ വിദ്യാഭ്യാസത്തേക്കാളും മികച്ച
വിദ്യാഭ്യാസം ഇവിടെ ലഭിക്കുമെന്ന് സമൂഹം തിരിച്ചറിയണം)
4.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സവിശേഷമായ ഗുണം
ലഭിക്കുമെന്നുറപ്പു വരുത്തുന്നതാകണം ( പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ എന്ന
വിശേഷണം ഒരു ക്ലാസിലും ഒരു വിഷയത്തിലും ഒരു സ്കൂളിലും ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനിട
നല്‍കാത്ത താകണം വിദ്യാലയവികസന പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍. അംഗീകാരം, പ്രാത്സാഹനം, പിന്തുണ,അവസരം എന്നീ നാലു കാര്യങ്ങള്‍ എല്ലാ വിദ്യാലയ പ്രവര്‍ത്തനങ്ങളിലും
പരിഗണിക്കപ്പെടണം)
5.
കാലാനുസൃതമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാകണം. ( ആധുനിക സാങ്കേതികവിദ്യ , കലാവിദ്യാഭ്യാസത്തിലെ
സമസ്തമേഖലകള്, കായിക വിദ്യാഭ്യാസം, സാംസ്കാരിക പഠനം, ഗവേഷണ ശാസ്ത്രസ്ഥാപനങ്ങളുമായുളള സമ്പര്‍ക്കം, ജീവിത നൈപുണി തുടങ്ങിയവയെല്ലാം സമൂഹം
ആഗ്രഹിക്കുന്നു. അവയ്കെല്ലാം ഇടം
ഉണ്ടാകണം)
6.
പ്രായോഗികമാകണം, ഗവേഷണാത്മകമാകണം (ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സമീപനം
സ്വീകരിക്കണം. ഒറ്റയടിക്ക്
എല്ലാ വിദ്യാലയങ്ങളിലും എന്നതിനു പകരം ഒന്നേ
രണ്ടേ വിദ്യാലയങ്ങളില് ട്രൈ ഔട്ട് നടത്തിയ ശേഷം ആ അനുഭവം വിശകലനം ചെയ്ത് മെച്ചപ്പെടുത്തി തുടര്ന്നുളള വര്ഷങ്ങളില് വ്യാപിപ്പിക്കുകയാണ് വേണ്ടത്.പ്രായോഗികതയുമായി
ബന്ധപ്പെട്ട് പരിഗണിക്കേണ്ട മറ്റൊരു സംഗതി വിശദാംശങ്ങള്‍ പദ്ധതിയില്‍
പ്രതിഫലിപ്പിക്കുക എന്നതാണ്.സൂക്ഷ്മമായ
ആസൂത്രണം നിര്‍വഹണത്തെ ഏറെ സഹിയിക്കും)
7.
അധ്യാപകര്‍ -വിദ്യാര്‍ഥി -രക്ഷിതാവ് - സമൂഹം എന്നവരുടെയെല്ലാം പങ്കാളിത്തം ഉറപ്പാക്കുന്നതാകണം ( ഏതു പ്രവര്‍ത്തനമെടുത്താലും
അതില്‍ ഈ നാലു ഘടകങ്ങളും എന്തെല്ലാം ചെയ്യണം, റോള്‍ വഹിക്കണം, നേട്ടം അനുഭവിക്കണം എന്ന് വ്യക്തമാകണം. )
8.
ഇടപെടുന്ന മേഖലയെ സമഗ്രമായി സമീപിക്കുന്നതാകണം ( ഉദാഹരണത്തിന്
കളിസ്ഥലം ആവശ്യപ്പെടുന്ന വിദ്യാലയം കായിക പരിശീലനത്തിനുളള ഉപകരണങ്ങളുണ്ടോ . കായിക
പരിശീലനമേഖലകള്‍ സ്കൂള്‍ തീരുമാനിച്ചിട്ടുണ്ടോ,എല്ലാ കുട്ടികള്‍ക്കും ഏതേതിനങ്ങളില്‍ എങ്ങനെ പരിശീലനാനുഭവം ലഭിക്കുമെന്ന
പദ്ധതിയുണ്ടോ?അവയെല്ലാം
പരിശീലിപ്പിക്കാന്‍ വൈദഗ്ധ്യമുണ്ടോ? കുട്ടികളുടെ കഴിവുകള്‍ സമൂഹത്തെ
ബോധ്യപ്പെടുത്താനും സവിശേഷ കഴിവുകളുളളവരെ പ്രോത്സാഹിപ്പിക്കാനും പരിപാടിയുണ്ടോ
എന്നിങ്ങനെ എല്ലാം ആലോചിക്കുകയും കായികവിദ്യാഭ്യാസമെന്ന മേഖലയെ സമഗ്രമായി കണ്ട്
അതിലെ ഒരിനമായി കളിസ്ഥലത്തെ പരിഗണിക്കുകയുമാണ് വേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ